കേരളീയ ചരിത്രത്തിലെ മനുഷ്യസ്നേഹിയായ ഭരണാധികാരിയായിരുന്നു സി. എച്.മുഹമ്മദ് കോയ. സി.എച് ന്‍റെ സ്മരണാർത്ഥം സംസ്ഥാനത്തെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സേവന കേന്ദ്രമാണ് സി.എച് സെന്റർ. കെ.എം.സി.സി പ്രധാനമായും ശ്രദ്ധ നൽകുന്ന ഒരു മേഖലയാണിത്. കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനതപുരം ആർ.സി. സി. എന്നിവ കേന്ദ്രീകരിച്ചു മുഖ്യമായും പ്രവർത്തിക്കുന്നതോടൊപ്പം വിവിധ ജില്ലാ തലങ്ങളിലും, പ്രാദേശിക തലങ്ങളിലും സി.എച് സെന്ററുകൾ സജീവമാണ്.