പ്രവാസലോകത്തു പേരെടുത്ത ഫുട്ബോൾ മേളയാണ് അബുദാബി കെഎംസിസി യുടെ കെ.ജി.എസ് അഥവാ കേരളാ ഗൾഫ് സോക്കർ.വിവിധ ജില്ലകൾക്ക് കീഴിൽ താരങ്ങൾ അണിനിരക്കുന്ന പോരാട്ടമാണ് ഈ ടൂർണമെന്റ്. 2016ൽ ആരംഭിച്ചു രണ്ട് സീസണുകൾ പിന്നിട്ട ഈ ടൂർണമെന്റിന് സാക്ഷ്യം വഹിക്കുവാൻ അബൂദാബി സായിദ് സ്റ്റേഡിയത്തിലേക്ക് ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളായിരുന്നു ഇരച്ചെത്തിയത്.