വിവിധ കായിക ഇനങ്ങളിൽ നിലവാരമുള്ള ടൂർണമെന്റുകൾ ഒരുക്കുന്നു. നമുക്കിടയിൽ സ്പോർട്സ് രംഗത്തുള്ള നിരവധി പ്രതിഭകൾ ഉണ്ട്. അവർക്കു കെഎംസിസി അവസരങ്ങൾ ഒരുക്കുന്നു. പ്രവാസലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ മേളയായി അറിയപ്പെടുന്ന 'കേരള ഗൾഫ് സോക്കാർ 'അബുദാബി കെഎംസിസി യുടെ ഈ രംഗത്തെ മികച്ച ഇടപെടലാണ്. കെ.ജി.എസ് ന്റെ രണ്ട് സീസണുകൾ വൻ വിജയമായിരുന്നു.