+971 2 6424488info@kmccabudhabi.org

Topica

സംവാദങ്ങളുടെ കാലഘട്ടമാണിത്.. ഗതകാലങ്ങളുടെ വായന പുതിയ കാലത്തെ സംവാദനകൾക്കു ബലമേകും..  ചരിത്ര പശ്ചാത്തലം എമ്പാടുമുള്ള ഇന്ത്യയുടെ  ഇന്നലെകളിലേക് പഠന താല്പര്യത്തേടെ ആഴ്നിറങ്ങുന്നത് ,പല സമസ്യകൾക്കും പൂരണം നൽകും. ഒപ്പം.. കൺ മുമ്പിലൂടെയും  കേൾവിക്ക് മുമ്പിലൂടെയും കടന്നു പോകുന്ന
സമകാലത്തിന്റെ പല വിഷയങ്ങളുടെയും  അപഗ്രഥനവും...

'ടോപിക്ക'യുടെ അകക്കാമ്പ്.

സമയവും സാഹചര്യവും അനുസരിച്ച് പ്രയോഗ രീതികളിൽ മാറ്റങ്ങൾ വരുത്തി കൊണ്ട് അബൂദാബി  കെഎംസിസി  പുതിയൊരു ഇടപെടൽ നടത്തുകയാണ്. 
മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ വഴിത്താരയിലൂടെ ഉറച്ച കാൽവെപ്പുകളോടെ നടക്കാനുള്ള ആത്മധൈര്യമാണ് ഈ കോഴ്‌സിലൂടെ വാഗ്ദാനം ചെയ്യുന്നത്. നമ്മുടെ ബോധ്യങ്ങളെ തിരുത്താനും നവീകരിക്കാനുമുള്ള അവസരമാണിത്.
സവിശേഷതകൾ

  • പ്രൊഫഷണൽ കോഴ്‌സിന്റെ സമഗ്രത
  • നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള പഠനരീതി
  • അറിയപ്പെടുന്ന ആക്ടിവിസ്റ്റും ട്രെയ്‌നറുമായ ശരീഫ് സാഗറിന്റെ മേൽനോട്ടം
  • പഠനോപകരണങ്ങളും സിലിബസ് അനുസരിച്ചുള്ള സ്റ്റഡി നോട്ടും
  • ചരിത്ര പഠനത്തിന് റഫറൻസ് ലൈബ്രറി
  • പഠിതാക്കളുടെ വ്യക്തി വികാസത്തിന് പരിശീലന പരിപാടികൾ
  • വ്യക്തിഗത, ഗ്രൂപ്പ് അസൈൻമെന്റുകളും പ്രൊജക്ടുകളും.
  • ഗ്രൂപ്പ് ചർച്ച, റിവിഷൻ, ബ്രെയിൻ സ്റ്റോമിങ് സെഷനുകൾ

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായി   22/06/19ന് ക്ലാസിനു തുടക്കം  കുറിക്കുന്നു.
അറിവുകൾ ധന്യവും  തിരിച്ചറിവുകൾ  കരുതലു മാവട്ടെ , 

സ്നേഹപൂർവ്വം
അബൂദാബി കെ.എം.സി.സി 

topica-logo