പ്രവാസികളുടെ സർഗ മികവുകൾ പ്രോത്സാഹിപ്പിക്കുവാനും, വളർത്തുവാനുമായി, കലാ മേളകൾ ഒരുക്കുന്നു. ഇതിലൂടെ നിരവധി കലാകാരന്മാരെ മുഖ്യ ധാരയിലേക്കു കൊണ്ട് വരുവാൻ സാധിക്കുന്നു.പ്രവാസ ഭൂമികയിലേക്കു എത്തപ്പെട്ടതിനാൽ അവസരങ്ങൾ നഷ്ടപ്പെട്ടവരാണ് പലരുമെന്നു കെഎംസിസി തിരിച്ചറിയുന്നു. മികവാർന്ന സാഹിത്യ സൃഷ്ടികൾ ഈ മേഖലയിൽ നിന്നുമുണ്ടാകുന്നു. അനിവാര്യ മായ പിന്തുണ അബുദാബി കെഎംസിസി യുടെ കലാവിഭാഗം നൽകുന്നതാണ്.