മലയാളിക്ക് മറക്കാനാവാത്തതാണ് 2018ഓഗസ്റ്റ് മാസം..400 ലധികം പേരുടെ ജീവനെടുത്ത പ്രളയ കാലം കേരളീയന് പറഞ്ഞു കൊടുത്തത് നിരവധി അനുഭവ യാഥാർഥ്യങ്ങളാണ്.
ഡാം മാനേജ്മെന്റിന്റെ പിടിപ്പു കേടു മൂലം കേരളം ദുരന്തനാളുകളെ മുന്നിൽ കണ്ടു. എങ്കിലും അന്ന് നാം കാണിച്ച സാഹോദര്യവും ,സേവന സന്നദ്ധതയും ചരിത്രത്തിൽ ഇടം നേടി. എല്ലാം മാറ്റിവെച്ചു കെഎംസിസി യുടെ മുഴുവൻ ഘടകങ്ങളും മറ്റു സംഘടനകളും സമാഹരണ യജ്ഞത്തിൽ ആഴ്ന്നിറങ്ങി. പ്രിയ നാടേ
തനിച്ചല്ല എന്നു ലോകത്തെങ്ങുമുള്ള മലയാളീ വിളിച്ചു പറഞ്ഞു.. വർഷം പിന്നിട്ടിട്ടും ഇരകൾ ദുരിതത്തിലാണ്.
നമുക്ക് മറക്കാതിരിക്കാം ആ പ്രളയ കാലം.