കോവിഡ് – 19
Leave a Comment2020 വർഷം കോവിഡ് എന്ന മഹാമാരിയിലൂടെ വലിയ പ്രതിസന്ധി ലോകത്ത്ിനു സമ്മാനിച്ച വർഷമാണ്.വിവിധ ദേശക്കാർ അന്നം തേടി എത്ത്പ്പെട്ട ഇടം എന്ന നിലക്ക് യുഎഇ യിലും കോവിഡി ന്റെ വ്യാപനമുണ്ടായി. എങ്കിലും അതി ശക്തമായതും മാതൃകാപരവുമായ കോവിഡ് വിരുദ്ധ പോരാട്ടമാണ് യുഎഇ ലെ ഭരണകൂടവും, ആരോഗ്യ ഡിപ്പാർട്മെന്റും നടത്തിയത്.ഒരു മഹാ മാരി കാലത്തുത് അത് പ്രതിരോധിക്കാൻ ജനങ്ങൾക്ക് ആത്മ ധൈര്യം പകരുന്നതായിരുന്നു യുഎഇ കൈകൊണ്ട നടപടികൾ.
നാടും കുടുമ്പവും അകലെയാണെന്ന ചിന്തയും, അതീവ ആശങ്കയിലാണ്ട പ്രചാരണങ്ങളും, കനത്ത വരുമാന നഷ്ടവും ലോകത്തെവിടെയുമെന്നപോലെ പ്രവാസ ലോകത്തും വലിയ ദുരിതം ഉണ്ടാക്കി. സങ്കടവും പ്രതിസന്ധിയും നിറഞ്ഞ കോവിഡ് കാലത്തു സമാശ്വാസത്തിന്റെ കരുതലാവുകയായിരുന്നു കെഎംസിസി.
അബുദാബിയിലെ പ്രവാസി മലയാളികൾക്ക് ആത്മവിശ്വാസത്ത്ന്റെ കരുത്ത് പകരുവാൻ ഈ ഘട്ടത്തിൽ അബുദാബി കെഎംസിസി ക്കു സാധിച്ചു.
കോവിഡ് കാലത്തെ പ്രധാന അടയാളപ്പെടുത്തലുകൾ
ഈ കാലയളവിൽ, 60050 പാകം ചെയ്ത ഭക്ഷണകിറ്റും, പലവ്യഞ്ജന ഇനങ്ങൾ അടങ്ങിയ 3050 കിറ്റുകളും, കോവിഡ് മുൻകരുതലിനായുള്ള ആയിരകണക്കുനാക്കിനു ആരോഗ്യ കിറ്റുകളും വിതരണം ചെയ്തു, സ്വന്തം നിലക്കുള്ള സാനിടറ്റഇസറും ഇക്കൂട്ടത്തിൽ പെടുന്നു.
22ചാർട്ടഡ് വിമാനങ്ങൾ
നാട്ടിലേക്കുള്ള യാത്രക്കു ഏറെ പ്രയാസമാനുഭവിച്ചിരുന്ന ഘട്ടത്തിൽ 22വിമാനങ്ങൾ ചാർട്ടു ചെയ്തു പ്രവാസി മലയാളികളുടെ സഹായത്തിനെത്തി. വിവിധ ഘടകാങ്ങളുടെയും സുമനസ്സുകളുടെയും സഹായത്തോടെ ഒരു വമാനം പൂർണമായും സൗജന്യമാക്കി (കോഴികോഡ്) യാത്രക്കാരെ നാട്ടിലെത്തിച്ചു. കൂടാതെ നൂറു കണക്കിന് സൗജന്യ വും അത്രതന്നെ ഭാഗിക സഹായത്തോടെയും പ്രയാസപ്പെട്ടവരെ ചേർത്ത് പിടിച്ചു. നാട്ടിൽ നിന്ന് തിരിച്ചു അബുദാബിയിലേക്കും മൂന്ന് സർവീസുകൾ പ്രത്യകം ചാർട്ടു ചെയ്തത് നിരവധിപേർക്ക് ആശ്വാസം പകർന്നു.
പ്രത്യേക സന്നദ്ധ വിഭാഗം
അബുദാബിയിലെ ആരോഗ്യ വിഭാഗത്തിന്റെയും, പോലീസിന്റെയും കൂടെ കോവിഡ് വിരുദ്ധ പോരാട്ടത്തിലാണ് കെഎംസിസി യുടെ പ്രത്യക സന്നദ്ധ വിഭാഹം. കഴിഞ്ഞ റമദാൻ മുതൽ ആരംഭിച്ച ലേബർ ക്യാമ്പുകളുപ്പെടെ താമസ ഇടങ്ങൾ കേന്ദ്രീകരിചുള്ള സ്ക്രീനിംഗ് പ്രോസസ്സിൽ കെഎംസിസി യുടെ കർമ ഭടന്മാർ സേവനം ചെയ്തു വരുന്നു.