ദി കേരള ഫെസ്റ്റ്
Comments Off on ദി കേരള ഫെസ്റ്റ്![](http://www.kmccabudhabi.org/wp-content/uploads/2024/01/WhatsApp-Image-2024-01-20-at-2.26.10-PM-2-791x1024.jpeg)
2020 വർഷം കോവിഡ് എന്ന മഹാമാരിയിലൂടെ വലിയ പ്രതിസന്ധി ലോകത്ത്ിനു സമ്മാനിച്ച വർഷമാണ്.വിവിധ ദേശക്കാർ അന്നം തേടി എത്ത്പ്പെട്ട ഇടം എന്ന നിലക്ക് യുഎഇ യിലും കോവിഡി ന്റെ വ്യാപനമുണ്ടായി. എങ്കിലും അതി ശക്തമായതും മാതൃകാപരവുമായ കോവിഡ് വിരുദ്ധ പോരാട്ടമാണ് യുഎഇ ലെ ഭരണകൂടവും, ആരോഗ്യ ഡിപ്പാർട്മെന്റും നടത്തിയത്.ഒരു മഹാ മാരി കാലത്തുത് അത് പ്രതിരോധിക്കാൻ ജനങ്ങൾക്ക് ആത്മ ധൈര്യം പകരുന്നതായിരുന്നു യുഎഇ കൈകൊണ്ട നടപടികൾ.
നാടും കുടുമ്പവും അകലെയാണെന്ന ചിന്തയും, അതീവ ആശങ്കയിലാണ്ട പ്രചാരണങ്ങളും, കനത്ത വരുമാന നഷ്ടവും ലോകത്തെവിടെയുമെന്നപോലെ പ്രവാസ ലോകത്തും വലിയ ദുരിതം ഉണ്ടാക്കി. സങ്കടവും പ്രതിസന്ധിയും നിറഞ്ഞ കോവിഡ് കാലത്തു സമാശ്വാസത്തിന്റെ കരുതലാവുകയായിരുന്നു കെഎംസിസി.
അബുദാബിയിലെ പ്രവാസി മലയാളികൾക്ക് ആത്മവിശ്വാസത്ത്ന്റെ കരുത്ത് പകരുവാൻ ഈ ഘട്ടത്തിൽ അബുദാബി കെഎംസിസി ക്കു സാധിച്ചു.
കോവിഡ് കാലത്തെ പ്രധാന അടയാളപ്പെടുത്തലുകൾ
ഈ കാലയളവിൽ, 60050 പാകം ചെയ്ത ഭക്ഷണകിറ്റും, പലവ്യഞ്ജന ഇനങ്ങൾ അടങ്ങിയ 3050 കിറ്റുകളും, കോവിഡ് മുൻകരുതലിനായുള്ള ആയിരകണക്കുനാക്കിനു ആരോഗ്യ കിറ്റുകളും വിതരണം ചെയ്തു, സ്വന്തം നിലക്കുള്ള സാനിടറ്റഇസറും ഇക്കൂട്ടത്തിൽ പെടുന്നു.
22ചാർട്ടഡ് വിമാനങ്ങൾ
നാട്ടിലേക്കുള്ള യാത്രക്കു ഏറെ പ്രയാസമാനുഭവിച്ചിരുന്ന ഘട്ടത്തിൽ 22വിമാനങ്ങൾ ചാർട്ടു ചെയ്തു പ്രവാസി മലയാളികളുടെ സഹായത്തിനെത്തി. വിവിധ ഘടകാങ്ങളുടെയും സുമനസ്സുകളുടെയും സഹായത്തോടെ ഒരു വമാനം പൂർണമായും സൗജന്യമാക്കി (കോഴികോഡ്) യാത്രക്കാരെ നാട്ടിലെത്തിച്ചു. കൂടാതെ നൂറു കണക്കിന് സൗജന്യ വും അത്രതന്നെ ഭാഗിക സഹായത്തോടെയും പ്രയാസപ്പെട്ടവരെ ചേർത്ത് പിടിച്ചു. നാട്ടിൽ നിന്ന് തിരിച്ചു അബുദാബിയിലേക്കും മൂന്ന് സർവീസുകൾ പ്രത്യകം ചാർട്ടു ചെയ്തത് നിരവധിപേർക്ക് ആശ്വാസം പകർന്നു.
പ്രത്യേക സന്നദ്ധ വിഭാഗം
അബുദാബിയിലെ ആരോഗ്യ വിഭാഗത്തിന്റെയും, പോലീസിന്റെയും കൂടെ കോവിഡ് വിരുദ്ധ പോരാട്ടത്തിലാണ് കെഎംസിസി യുടെ പ്രത്യക സന്നദ്ധ വിഭാഹം. കഴിഞ്ഞ റമദാൻ മുതൽ ആരംഭിച്ച ലേബർ ക്യാമ്പുകളുപ്പെടെ താമസ ഇടങ്ങൾ കേന്ദ്രീകരിചുള്ള സ്ക്രീനിംഗ് പ്രോസസ്സിൽ കെഎംസിസി യുടെ കർമ ഭടന്മാർ സേവനം ചെയ്തു വരുന്നു.
സംവാദങ്ങളുടെ കാലഘട്ടമാണിത്.. ഗതകാലങ്ങളുടെ വായന പുതിയ കാലത്തെ സംവാദനകൾക്കു ബലമേകും.. ചരിത്ര പശ്ചാത്തലം എമ്പാടുമുള്ള ഇന്ത്യയുടെ ഇന്നലെകളിലേക് പഠന താല്പര്യത്തേടെ ആഴ്നിറങ്ങുന്നത് ,പല സമസ്യകൾക്കും പൂരണം നൽകും. ഒപ്പം.. കൺ മുമ്പിലൂടെയും കേൾവിക്ക് മുമ്പിലൂടെയും കടന്നു പോകുന്ന
സമകാലത്തിന്റെ പല വിഷയങ്ങളുടെയും അപഗ്രഥനവും…
‘ടോപിക്ക’യുടെ അകക്കാമ്പ്.
സമയവും സാഹചര്യവും അനുസരിച്ച് പ്രയോഗ രീതികളിൽ മാറ്റങ്ങൾ വരുത്തി കൊണ്ട് അബൂദാബി കെഎംസിസി പുതിയൊരു ഇടപെടൽ നടത്തുകയാണ്.
മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ വഴിത്താരയിലൂടെ ഉറച്ച കാൽവെപ്പുകളോടെ നടക്കാനുള്ള ആത്മധൈര്യമാണ് ഈ കോഴ്‌സിലൂടെ വാഗ്ദാനം ചെയ്യുന്നത്. നമ്മുടെ ബോധ്യങ്ങളെ തിരുത്താനും നവീകരിക്കാനുമുള്ള അവസരമാണിത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായി 22/06/19ന് ക്ലാസിനു തുടക്കം കുറിക്കുന്നു.
അറിവുകൾ ധന്യവും തിരിച്ചറിവുകൾ കരുതലു മാവട്ടെ ,
സ്നേഹപൂർവ്വം
അബൂദാബി കെ.എം.സി.സി
അതിരുകളില്ലാത്ത പ്രവർത്തന മേഘലകളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചു ,ജീവകാരുണ്യ ചെയ്തികളുടെ മഹാ ചരിത്രം സൃഷ്ടിച്ചു കേരളീയ പൊതു മനസ്സിൾ ഇടം പിടിച്ച കെഎംസിസി യുടെ ഏറ്റവും സുപ്രധനമായ ഒരു പദ്ധതിയാണ് ‘കെഎംസിസി കെയർ’.. കെഎംസിസി അംഗങ്ങൾക്ക് വേണ്ടി 2015ൾ ആരംഭിച്ച ഈ സ്നേഹ പദ്ധതി 3 വർഷം പിന്നിട്ടു നാലാം വർഷത്തിലേക്കു കാലെടുത്തു വെക്കുകയാണ്. ആദ്യ വർഷം 803 അംഗങ്ങളെ ചേർത്തുകൊണ്ട് ആരംഭിച്ച ഈ പദ്ധതി നാലാം വര്ഷത്തിലെത്തുമ്പോൾ 4000നടുത്ത് അംഗങ്ങൾ കെഎംസിസി കെയർ ന്‍റെ ഭാഗമായിട്ടുണ്ട്. ദൈവ വിധികളെ തടുക്കുവാൻ നമുക്കാവില്ലല്ലോ..ഈ വാക്യം നമ്മൾ പറയുമ്പോഴും ഇതിന്റെ ആനുകൂല്യത്തിന് എന്നെ പ്പെടുത്തല്ലേ എന്ന പ്രാർത്ഥനയാണ് ഇതിലെ ഓരോ അംഗത്തിനുമുള്ളത്.. അവയവ നഷ്ടം സംഭവിക്കുന്ന അപകടത്തിന് ഒരുലക്ഷം രൂപയും അപകടം മൂലം കിടപ്പിലാകുന്ന അവസ്ഥയിൾ ഒന്നര ലക്ഷം രൂപയും കാൻസർ,ഓപ്പൺ സർജറി, കിഡ്‌നി സംബന്ധ രോഗം എന്നിവക്ക് ഒരു ലക്ഷം രൂപയും ജീവ നഷ്ടമുണ്ടായാൾ നോമിനിക്ക് 4ലക്ഷം രൂപയുമാണ് ‘കെയർ’ കരുതി വെക്കുന്നു..നാലാം വർഷത്തിലേക്കു കടക്കുന്ന 2019 മുതൾ ഇതിന്റെ പരിധിയിൾ അംഗങ്ങളുടെ ഭാര്യമാരെയും ഉള്പെടുത്തിയിരിക്കുന്നു.. മേല്പറഞ്ഞ അസുഖം, അപകടം എന്നിവക്ക് 50000 രൂപയും ഭാര്യ മരണമടഞ്ഞാൾ 1 ലക്ഷം രൂപയും നൾകുന്നതാണ്.
ജീവകാരുണ്യ രംഗം കർമ്മ മണ്ഡലമാകുമ്പോഴും, സ്ത്രീകൾക്കായുള്ള പഠനവേദികളും ചർച്ചവേദികളും ഒരുക്കുന്നു. വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലും ക്രിയാത്മകമായി ഇടപെടുന്നു.
പ്രവാസലോകത്തു പേരെടുത്ത ഫുട്ബോൾ മേളയാണ് അബുദാബി കെഎംസിസി യുടെ കെ.ജി.എസ് അഥവാ കേരളാ ഗൾഫ് സോക്കർ.വിവിധ ജില്ലകൾക്ക് കീഴിൽ താരങ്ങൾ അണിനിരക്കുന്ന പോരാട്ടമാണ് ഈ ടൂർണമെന്റ്. 2016ൽ ആരംഭിച്ചു രണ്ട് സീസണുകൾ പിന്നിട്ട ഈ ടൂർണമെന്റിന് സാക്ഷ്യം വഹിക്കുവാൻ അബൂദാബി സായിദ് സ്റ്റേഡിയത്തിലേക്ക് ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളായിരുന്നു ഇരച്ചെത്തിയത്.
പ്രവാസികൾ ക്കിടയിൽ നൈസർഗിക വിരുതുള്ള നിരവധി മലയാളികളുണ്ട്. അവസരങ്ങൾ നഷ്ടപ്പെടുമ്പോൾ അവരിലെ പ്രതിഭയെ തൊട്ടുണർത്താൻ അബൂദാബി കെഎംസിസി ഒരുക്കുന്ന സർഗ മേളയാണ് ‘കലോത്സവ്.’ മുന്നൂറിലേറെ പ്രതിഭകൾ മാറ്റുരക്കുന്ന ഈ മത്സര പരിപാടിക്ക് കഴിഞ്ഞ വർഷമാണ് കെഎംസിസി തുടക്കം കുറിച്ചത്.
മലയാളിക്ക് മറക്കാനാവാത്തതാണ് 2018ഓഗസ്റ്റ് മാസം..400 ലധികം പേരുടെ ജീവനെടുത്ത പ്രളയ കാലം കേരളീയന് പറഞ്ഞു കൊടുത്തത് നിരവധി അനുഭവ യാഥാർഥ്യങ്ങളാണ്.
ഡാം മാനേജ്മെന്റിന്റെ പിടിപ്പു കേടു മൂലം കേരളം ദുരന്തനാളുകളെ മുന്നിൽ കണ്ടു. എങ്കിലും അന്ന് നാം കാണിച്ച സാഹോദര്യവും ,സേവന സന്നദ്ധതയും ചരിത്രത്തിൽ ഇടം നേടി. എല്ലാം മാറ്റിവെച്ചു കെഎംസിസി യുടെ മുഴുവൻ ഘടകങ്ങളും മറ്റു സംഘടനകളും സമാഹരണ യജ്ഞത്തിൽ ആഴ്ന്നിറങ്ങി. പ്രിയ നാടേ
തനിച്ചല്ല എന്നു ലോകത്തെങ്ങുമുള്ള മലയാളീ വിളിച്ചു പറഞ്ഞു.. വർഷം പിന്നിട്ടിട്ടും ഇരകൾ ദുരിതത്തിലാണ്.
നമുക്ക് മറക്കാതിരിക്കാം ആ പ്രളയ കാലം.
കേരളീയ സമൂഹ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ ഒരു പദാവലിയാണ് ‘ബൈത്തുറഹ്മ’ അഥവാ ‘കാരുണ്യഭവനം’.മലയാളിക്ക് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ആർദ്രതയുടെയും പ്രസക്തി പഠിപ്പിച്ചു കൊടുത്ത മഹാനായ സയ്യിദു മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം നിർമിച്ചു നൽകുന്ന ഈ ഭവന പദ്ധതിയിൽ കെഎംസിസി ,അതിന്റെ പങ്കാളിത്തം വഹിക്കുന്നു. സംഘടനയിലെ ഓരോ ഘടകങ്ങളും ‘ബൈത്തുറഹ്മ’ ഏറ്റെടുത്തു വരുന്നു
കേരളീയ ചരിത്രത്തിലെ മനുഷ്യസ്നേഹിയായ ഭരണാധികാരിയായിരുന്നു സി. എച്.മുഹമ്മദ് കോയ. സി.എച് ന്‍റെ സ്മരണാർത്ഥം സംസ്ഥാനത്തെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സേവന കേന്ദ്രമാണ് സി.എച് സെന്റർ. കെ.എം.സി.സി പ്രധാനമായും ശ്രദ്ധ നൽകുന്ന ഒരു മേഖലയാണിത്. കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനതപുരം ആർ.സി. സി. എന്നിവ കേന്ദ്രീകരിച്ചു മുഖ്യമായും പ്രവർത്തിക്കുന്നതോടൊപ്പം വിവിധ ജില്ലാ തലങ്ങളിലും, പ്രാദേശിക തലങ്ങളിലും സി.എച് സെന്ററുകൾ സജീവമാണ്.
ജോലി തേടി യുഎഇ യിൽ എത്തുന്നവർ നിരവധിയാണ് .ജോലി അന്വേഷകർക്കു സഹായ മേകുക എന്നതാണ് ഫ്യൂചർ അക്കാദമിയിലൂടെ കെഎംസിസി ഉദ്ദേശിക്കുന്നത്. കെഎംസിസി യിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസരങ്ങൾ ക്കു അനുസരിച്ചു യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി ലഭ്യമാകുക ,പ്രീ- ഇന്റർവ്യൂ കൊച്ചിങ് ,വ്യക്തികത മികവുകൾ വികസിപ്പിച്ചെടുക്കുന്നതിനായുള്ള പരിശീലനങ്ങൾ എന്നിവ അബുദാബി കെഎംസിസി ഫ്യൂചർ അക്കാദമി യുടെ പ്രവർത്തനങ്ങളാണ്.
യു എ ഇ യിൽ ജോലി അന്വേഷിക്കുന്നവർ ഈ ലിങ്കിൽ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ചു സബ്‌മിറ്റ് ചെയ്യുക
https://tinyurl.com/44zk4xmh