അതിരുകളില്ലാത്ത പ്രവർത്തന മേഘലകളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചു ,ജീവകാരുണ്യ ചെയ്തികളുടെ മഹാ ചരിത്രം സൃഷ്ടിച്ചു കേരളീയ പൊതു മനസ്സിൾ ഇടം പിടിച്ച കെഎംസിസി യുടെ ഏറ്റവും സുപ്രധനമായ ഒരു പദ്ധതിയാണ് 'കെഎംസിസി കെയർ'.. കെഎംസിസി അംഗങ്ങൾക്ക് വേണ്ടി 2015ൾ ആരംഭിച്ച ഈ സ്നേഹ പദ്ധതി 3 വർഷം പിന്നിട്ടു നാലാം വർഷത്തിലേക്കു കാലെടുത്തു വെക്കുകയാണ്. ആദ്യ വർഷം 803 അംഗങ്ങളെ ചേർത്തുകൊണ്ട് ആരംഭിച്ച ഈ പദ്ധതി നാലാം വര്ഷത്തിലെത്തുമ്പോൾ 4000നടുത്ത് അംഗങ്ങൾ കെഎംസിസി കെയർ ന്‍റെ ഭാഗമായിട്ടുണ്ട്. ദൈവ വിധികളെ തടുക്കുവാൻ നമുക്കാവില്ലല്ലോ..ഈ വാക്യം നമ്മൾ പറയുമ്പോഴും ഇതിന്റെ ആനുകൂല്യത്തിന് എന്നെ പ്പെടുത്തല്ലേ എന്ന പ്രാർത്ഥനയാണ് ഇതിലെ ഓരോ അംഗത്തിനുമുള്ളത്.. അവയവ നഷ്ടം സംഭവിക്കുന്ന അപകടത്തിന് ഒരുലക്ഷം രൂപയും അപകടം മൂലം കിടപ്പിലാകുന്ന അവസ്ഥയിൾ ഒന്നര ലക്ഷം രൂപയും കാൻസർ,ഓപ്പൺ സർജറി, കിഡ്‌നി സംബന്ധ രോഗം എന്നിവക്ക് ഒരു ലക്ഷം രൂപയും ജീവ നഷ്ടമുണ്ടായാൾ നോമിനിക്ക് 4ലക്ഷം രൂപയുമാണ് 'കെയർ' കരുതി വെക്കുന്നു..നാലാം വർഷത്തിലേക്കു കടക്കുന്ന 2019 മുതൾ ഇതിന്റെ പരിധിയിൾ അംഗങ്ങളുടെ ഭാര്യമാരെയും ഉള്പെടുത്തിയിരിക്കുന്നു.. മേല്പറഞ്ഞ അസുഖം, അപകടം എന്നിവക്ക് 50000 രൂപയും ഭാര്യ മരണമടഞ്ഞാൾ 1 ലക്ഷം രൂപയും നൾകുന്നതാണ്.
ജീവകാരുണ്യ രംഗം കർമ്മ മണ്ഡലമാകുമ്പോഴും, സ്ത്രീകൾക്കായുള്ള പഠനവേദികളും ചർച്ചവേദികളും ഒരുക്കുന്നു. വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലും ക്രിയാത്മകമായി ഇടപെടുന്നു.