സംവാദങ്ങളുടെ കാലഘട്ടമാണിത്.. ഗതകാലങ്ങളുടെ വായന പുതിയ കാലത്തെ സംവാദനകൾക്കു ബലമേകും.. ചരിത്ര പശ്ചാത്തലം എമ്പാടുമുള്ള ഇന്ത്യയുടെ ഇന്നലെകളിലേക് പഠന താല്പര്യത്തേടെ ആഴ്നിറങ്ങുന്നത് ,പല സമസ്യകൾക്കും പൂരണം നൽകും. ഒപ്പം.. കൺ മുമ്പിലൂടെയും കേൾവിക്ക് മുമ്പിലൂടെയും കടന്നു പോകുന്ന
സമകാലത്തിന്റെ പല വിഷയങ്ങളുടെയും അപഗ്രഥനവും...
'ടോപിക്ക'യുടെ അകക്കാമ്പ്.
സമയവും സാഹചര്യവും അനുസരിച്ച് പ്രയോഗ രീതികളിൽ മാറ്റങ്ങൾ വരുത്തി കൊണ്ട് അബൂദാബി കെഎംസിസി പുതിയൊരു ഇടപെടൽ നടത്തുകയാണ്.
മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ വഴിത്താരയിലൂടെ ഉറച്ച കാൽവെപ്പുകളോടെ നടക്കാനുള്ള ആത്മധൈര്യമാണ് ഈ കോഴ്സിലൂടെ വാഗ്ദാനം ചെയ്യുന്നത്. നമ്മുടെ ബോധ്യങ്ങളെ തിരുത്താനും നവീകരിക്കാനുമുള്ള അവസരമാണിത്.
സവിശേഷതകൾ
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായി 22/06/19ന് ക്ലാസിനു തുടക്കം കുറിക്കുന്നു.
അറിവുകൾ ധന്യവും തിരിച്ചറിവുകൾ കരുതലു മാവട്ടെ ,
സ്നേഹപൂർവ്വം
അബൂദാബി കെ.എം.സി.സി